“ഞങ്ങള്‍ ഉയർന്ന തലത്തിൽ ചിന്തിക്കുന്നവരാണ്. നിങ്ങൾക്ക് അത് മനസ്സിലാവില്ല” - ചോദ്യം ചെയ്ത പൊലീസിന് പശുപാലന്റെ മറുപടി

ബുധന്‍, 18 നവം‌ബര്‍ 2015 (19:32 IST)
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റിലായ ചുംബനസമരനായകന്‍ രാഹുല്‍ പശുപാലനെ പൊലീസ് ചോദ്യം ചെയ്തു. ഭാര്യയുടെ ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ അതിനെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്നും അവള്‍ അവളുടെ ഇഷ്‌ടത്തിനാണ് പോകുന്നതെന്നുമായിരുന്നു രാഹുലിന്റെ മറുപടി. സ്വയം നടത്തുന്ന വ്യഭിചാരത്തിന് പുറമേ സ്ത്രീകളെ സപ്ലൈ ചെയ്യുന്ന തൊഴിലും രശ്മിക്ക്‌ ഉണ്ടെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു രാഹുലിന്റെ ഈ മറുപടി.
 
“ഞങ്ങൾക്ക് നിങ്ങളുടെ ചിന്താഗതി അല്ല. ഞങ്ങള്‍ ഉയർന്ന തലത്തിൽ ചിന്തിക്കുന്നവരാണ്. നിങ്ങൾക്ക് അത് മനസ്സിലാവില്ലല്ല” - എന്നാണ് ചോദ്യം ചെയ്ത പെണ്‍വാണിഭത്തെക്കുറിച്ച് ചോദ്യം ചെയ്ത പൊലിസ് ഉദ്യോഗസ്ഥനോട് പശുപാലൻ പ്രതികരിച്ചത്.
 
ഓപറേഷൻ ബിഗ്‌ ഡാഡി എന്ന പേരിൽ പൊലിസ് നടത്തിയ റെയിഡിൽ 12 പേരാണ് അറസ്റ്റിലായത്.  രക്ഷപ്പെട്ടവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലിസ് . രണ്ടു കേസുകളാണ് പ്രതികൾക്ക് എതിരെ ചാർജ് ചെയ്തിട്ടുള്ളത്.  ക്രൈംബ്രാഞ്ച് ഐ ജി  എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലിസ് നടത്തിയ നീക്കങ്ങളാണ് പെണ്‍വാണിഭസംഘത്തെ പിടികൂടിയത്.
 
രശ്‌മിയുമായുള്ള കച്ചവടം 50000 രൂപയ്ക്ക് ഉറപ്പിച്ചതിനു ശേഷം നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ എത്താൻ അക്ബർ ആവശ്യപ്പെടുകയായിരുന്നു. നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ കാത്തു നിന്ന പൊലിസ് ആദ്യം അക്ബറിനെയാണ് അറസ്റ്റ് ചെയ്തത്.  ഭാര്യ രശ്മിയെയും കൊണ്ട് രാഹുൽ പശുപാലനായിരുന്നു ഹോട്ടലിൽ എത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന ആറു വയസ്സുള്ള മകന്‍  ഇപ്പോൾ പൊലിസ് സംരക്ഷണത്തിലാണ്. 

വെബ്ദുനിയ വായിക്കുക