ബഹളത്തിനിടെ കാണാതായ 'കിസ് ഓഫ് ലൗ' പേജ് തിരിച്ചു കിട്ടി!
തിങ്കള്‍, 3 നവംബര്‍ 2014 (19:41 IST)
സദാചാര പൊലീസിനെതിരേ പ്രതിഷേധ സൂചകമായി തയ്യാറാക്കിയ സമരക്കാരുടെ ഫേസ്ബുക്ക് പേജായ 'കിസ് ഓഫ് ലൗ' തിരിച്ചു കിട്ടി. ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടതിനേ തുടര്‍ന്നാണ് പേജില്‍ താല്‍ക്കാലികമായി വച്ചിരുന്ന് ബ്ലോക്ക് ഫേസ്ബുക്ക് അധികൃതര്‍ മാറ്റിയത്. ചുംബനസമരത്തിനുശേഷം പേജ് അപ്രത്യക്ഷമായത് വലിയ വാര്‍ത്തയായിരുന്നു.
പേജ് തങ്ങളുടെ വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഫേസ്‌ബുക്ക് ഈ പേജ് താല്‍ക്കാലികമായി തടഞ്ഞുവച്ചത്.
സമരത്തിനെതിരെ പ്രതിഷേധിക്കുന്നവരാണ് കിസ് ഓഫ് ലൌ പേജിനെതിരെ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്. പേജ് ബ്ലോക്ക് ചെയ്യപ്പെട്ടതിനു പിന്നാല്‍ എപുതിയബ് പേജ് സമരക്കാര്‍ ആരംഭിച്ചിരുന്നു. രണ്ടു മണിക്കൂറിനുള്ളില്‍ പുതിയ പേജിന് 2500 ഓളം ലൈക്കുകള്‍ ലഭിച്ചിരുന്നു.
മുക്കാല്‍ ലക്ഷത്തോളം പേര്‍ അംഗങ്ങളായ കമ്യൂണിറ്റി പേജാണ് കിസ് ഓഫ് ലൌവിന്റേത്. പേജിന്‍ വിലക്ക് വന്നതോടെ ഇതിന്റെ അണിയറക്കാര്‍ ഫേസ്‌ബുക്കുമായി ബന്ധപ്പെട്ടു. കാര്യങ്ങള്‍ ഫേസ്‌ബുക്ക് അധികൃതര്‍ക്ക് വിശദീകരിച്ചതിനെ തുടര്‍ന്നാണ് പേജ് തിരിച്ചു വന്നത്.
കോഴിക്കോട് ഡൗണ്‍ടൗണ്‍ റസ്റ്റോറന്റ് അനാശാസ്യം ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനേ തുടര്‍ന്നാണ് കിസ് ഓഫ് ലൌ എന്ന രീതിയില്‍ ചുംബന സമരത്തിന് കോപ്പ് കൂട്ടിയത്. സമരത്തിന്റെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഇവരുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു. സമരം നടന്നതിന് പിന്നാലെ ഈ പേജ് അപ്രത്യക്ഷമാവുകയായിരുന്നു.