ചുംബനസമരം കോഴിക്കോട്ടും, കിസ് ഇന്‍ ദി സ്ട്രീറ്റ്

ചൊവ്വ, 11 നവം‌ബര്‍ 2014 (12:57 IST)
ചുംബന സമരം കോഴിക്കോട്ടും നടത്താന്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ നീക്കം. സദാചാര പൊലീസിനെതിരായ പ്രചാരണത്തിന്റെ ഭാഗമായാണ് സമരം. ഇവിടെ അടുത്തമാസം സമരം നടത്താനാണ് നീക്കം. കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന പേരിലാവും കോഴിക്കോട്ടെ സമരം. 
 
പേരുപോലെ തെരുവിലാകും ചുംബനം നടക്കുക. ഒരിടത്തല്ല. പല കേന്ദ്രങ്ങളിലായി സമരം നടത്താനാണ് പദ്ധതി. സാംസ്കാരിക സമ്മേളനങ്ങളും സെമിനാറുകളുമൊക്കെ ഒപ്പം സംഘടിപ്പിക്കും. ഡിസംബര്‍ ഏഴിന് സമരം നടത്താനാണ് സംഘാടകരുടെ ശ്രമം. ഈ ആഴ്ചതന്നെ ഫേസ്ബുക്കിലൂടെ അടുത്ത ചുംബന സമരത്തിന്റെ പ്രഖ്യാപനം വരും. 
 
കോഴിക്കോടിന്റെ പൊതുവികാരം തങ്ങള്‍ക്കനുകൂലമാകുമെന്നാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടാണ് ഇവിടം സരമവേദിയായി തെരഞ്ഞെടുത്തതും. അനുമതിയില്ലാതെ സംഘം ചേര്‍ന്നതിനാണ് കൊച്ചിയിലെ സമരത്തിനൊടുവില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക