ആലപ്പുഴയില്‍ നാളെ ചുംബന സമരം

ശനി, 3 ജനുവരി 2015 (14:49 IST)
കൊച്ചിക്കും കോഴിക്കോടിനും പിന്നാലെ ആലപ്പുഴയിലും ചുംബന സമരം. ആലപ്പുഴ ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരമാണ് ചുംബന സമരം നടക്കുന്നത്. ഉച്ചക്ക് രണ്ടിന് സമരം ആരംഭിക്കും. മുന്‍പ് കോഴിക്കോടും കൊച്ചിയിലും നടന്ന ചുംബന സമരങ്ങളില്‍ വ്യാപകമായ അക്രമം അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തില്‍ സംഘാടകര്‍ സമരത്തിന് പൊലീസ് അനുമതി നേരത്തെ നേടിയിരുന്നു.

എന്നാല്‍ സമരചുംബനത്തോടനുബന്ധിച്ച് പരിസരപ്രദേശങ്ങളിലോ ഗുരുതരമായ ക്രമരാഹിത്യമോ, സമാധാന ലംഘനമോ, കൂടിയിരിക്കുന്ന ജനങ്ങള്‍ക്ക്  അപായമോ ഉണ്ടാകുകയാണെങ്കില്‍ സംഘാടകര്‍ ഉത്തരവാദികളായിരിക്കുമെന്നാണ് പൊലീസ് സമരക്കാരെ അറിയിച്ചിരിക്കുന്നത്. ആലപ്പുഴയ്ക്ക് ശേഷം വയനാട്ടിലും ചുംബന സമരം നടത്താനാണ് സംഘാടകരുടെ പദ്ധതി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക