ബിജു രമേശ് നിലപാട് മാറ്റി; ബാര്‍ കോഴ ഒത്തുതീരുന്നു

വെള്ളി, 7 നവം‌ബര്‍ 2014 (17:51 IST)
ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശ് മലക്കം മറിഞ്ഞു. കോഴ നല്‍കിയതിനെപ്പറ്റി  വ്യക്തമായി അറിയില്ലെന്നാണ് ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കിയത്.കൊടുത്തുവെന്ന് പറഞ്ഞത് സംഘടന ഭാരവാഹികളാണ്. ഇതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും ബിജു പറഞ്ഞു.

ഇതുകൂടാതെ കയ്യിലുണ്ടെന്ന് പറഞ്ഞ ദൃശ്യങ്ങളോ, ശബ്ദരേഖകളോ ബിജു രമേശ് വിജിലന്‍സിന് മുന്‍പില്‍ സമര്‍പ്പിച്ചില്ല.അതിനിടെ ധന മന്ത്രി കെ.എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച   അരൂരിലെ ബാറുടമ മനോഹരന്‍ നിലപാട് മാറ്റി.മന്ത്രിക്ക് കോഴ നല്‍കിയതായി അറിയില്ലെന്നും  മുമ്പ് നടന്നതെല്ലാം മദ്യലഹരിയിലാണ് താന്‍ പറഞ്ഞതെന്നും  കെ.എം മാണിയെ നേരിട്ട് പരിചയമില്ലെന്നും മനോഹരന്‍ പറഞ്ഞു.

കോഴ നല്‍കിയതില്‍ പങ്കില്ല. ഇതു ചൂണ്ടിക്കാട്ടി വിജിലന്‍സിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മനോഹരന്‍ പറയുന്നു. മാണിയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു താന്‍ ആരില്‍ നിന്നും പണം പിരിച്ചിട്ടില്ല മനോഹരന്‍ വ്യക്തമാക്കി.

ഇതോടെ ബാര്‍ കോ‍ഴ ആരോപണം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബാര്‍ ഉടമകള്‍ വന്നേക്കില്ലെന്നാണ് സൂചനകള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക