മുംബൈയില്‍ മലയാളി വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി

ബുധന്‍, 25 ജൂണ്‍ 2014 (08:26 IST)
മുംബൈയില്‍ മലയാളി വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. അഞ്ചു പേരടങ്ങുന്ന സഹപാഠികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. താനെ ജില്ലയിലെ ഡോംബിവില്ലിയിലാണ് സംഭവം. 
 
ജ്യൂസ് നല്‍കി മയക്കിയ ശേഷമാണ്  കൂട്ടമാനഭംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് സഹപാഠികളുടെ ക്രൂരത. വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

വെബ്ദുനിയ വായിക്കുക