സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; 2010ത്തിലധികം ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി

തിങ്കള്‍, 20 ഫെബ്രുവരി 2017 (11:32 IST)
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനനില ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഗുണ്ടാവേട്ടയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഗുണ്ടകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
 
ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിന് ഇന്റലിജന്‍സ് ഡി ജി പിക്ക് മേല്‍നോട്ട ചുമതല നല്കി. 2010 ഗുണ്ടകളുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കി. 
 
കാപ്പ ചുമത്തി ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ കളക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക