സാമ്പത്തികം, സാമൂഹികം, അടിസ്ഥാന സൌകര്യവികസനം എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള റാങ്കിങ്ങിലാണ് കേരളം ഒന്നാമതെത്തിയത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളാണ്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കടാചലയ്യയാണ് സര്‍വ്വേ ഫലം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്. മഹാരാഷ്‌ട്രയാണ് നാലാം സ്ഥാനത്ത്. 68 വികസന സൂചികകളെ അടിസ്ഥാനമാക്കി 25 വിഷയങ്ങളിലായാണ് സര്‍വ്വേ നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വളരുന്ന സംസ്ഥാനവും കേരളമാണ്. കൂടാതെ, ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടത്തിലും കേരളമുണ്ട്.