Kerala Weather Live Updates, July 14: ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു

രേണുക വേണു

തിങ്കള്‍, 14 ജൂലൈ 2025 (07:57 IST)
Kerala Weather Live Updates, July 14: സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവര്‍ഷം വീണ്ടും സജീവമാകുന്നു. നിലവിലെ ചക്രവാതചുഴി ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമ ബംഗാള്‍, ഒഡിഷയ്ക്കു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.
 
കേരളത്തില്‍ ഇടവിട്ടുള്ള മഴ / കാറ്റ് അടുത്ത രണ്ട് ദിവസങ്ങളിലും തീവ്രത കൂടിയും കുറഞ്ഞും തുടരും. ജൂലൈ 17 ഓടെ മഴയുടെ തീവ്രത കൂടാന്‍ സാധ്യതയുണ്ട്. 
 
ഇന്ന് കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 
 
കേരള - ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും ജൂലൈ 17 വരെ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍