കേരള സര്‍വകലാശാലയുടെ 10 ബിഎഡ് സെന്ററുകള്‍ക്ക് അംഗീകാരം നഷ്ടമായി

ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (14:01 IST)
അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ഉള്ളതിനേ തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കേരള സര്‍വകലാശാലക്കു കീഴിലുള്ള 10 ബിഎഡ് സെറ്ററുകളുടെ അംഗീകാരം റദ്ദാക്കി. ഇന്നലെ ചേര്‍ന്ന എന്‍സിടിഇ യോഗമാണ് ഈ തീരുമാനമെടുത്തത്.

ഇതൊടെ 2000 വിദ്യാര്‍ഥികളെയും 200 അധ്യാപക – അനധ്യാപകരുടെയും ഭാവി തുലാസിലായി. അംഗീകാരം നീട്ടിവാങ്ങുന്നതില്‍ സര്‍വ്വകലാശാല വീഴ്ചവരുത്തിയതാണ് ബി‌എഡ് സെന്ററുകള്‍ക്ക് വിനയായത്. അംഗീകാരം നഷ്ടമായ 10 സെന്ററുകളില്‍ ഒന്‍പത് സെന്റുകളും സര്‍ക്കാര്‍ നല്‍കിയ പാട്ടഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നത്.

സ്വന്തമായി കെട്ടിടമില്ലാത്തതും, സ്ഥിര അധ്യാപകരില്ലാത്തതുമാണ് ബി‌എഡ് സെന്ററുകളുടെ അംഗീകാരം നഷ്ടമാകാന്‍ കാരണം. ബിഎഡ് സെന്ററുകളുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായിക്കോതോടെ രണ്ട് വര്‍ഷമുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി 50ലക്ഷം അനുവദിച്ചിരുന്നു.

സര്‍ക്കാരും യൂണിവേഴ്‌സിറ്റിമായുള്ള ധാരണ പ്രകാരമുള്ള ഭൂമിയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വന്തമായി കെട്ടിടമില്ലയെന്ന മാനദണ്ഡം മറികടക്കാനും സര്‍വകലാശാലക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ എന്‍സിടിഇക്കു മുന്നുല്‍ അവതരിപ്പിക്കാന്‍ സര്‍വ്വകലാശാല ശ്രമിക്കാതിരുന്നതാണ് അംഗീകാരം റദ്ദാക്കുന്നതിലേക്ക് നയിച്ചത്.

സര്‍ക്കാര്‍ ബിഡ് സെന്ററുകളുടെ അനുമതി റദ്ദാകുന്നതോടെ സ്വകാര്യ സാശ്രയ ബി എഡ് സെന്ററുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ പോകേണ്ട സാഹചര്യമുണ്ടാകും. സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണ് സര്‍വകലാശാല നടപടി ക്രമങ്ങള്‍ വീഴ്ചവരുത്തിയതെന്ന് ആരോപണവും ഉയരുന്നുണ്ട്.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക