പനിയും ചുമയും ഉണ്ടോ? കുട്ടികളെ സ്‌കൂളില്‍ വിടരുത്; മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക

ബുധന്‍, 1 ജൂണ്‍ 2022 (08:20 IST)
സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കും. വിദ്യാര്‍ഥികള്‍ക്ക് മുഖാവരണം നിര്‍ബന്ധം. രോഗലക്ഷണങ്ങളുള്ളവര്‍ സ്‌കൂളില്‍ പോകരുത്. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരും സ്‌കൂളില്‍ പോകരുത്. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍