സംസ്ഥാനത്ത് 80 ശതമാനത്തിലധികം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ജനുവരി 2022 (18:07 IST)
ജനുവരി 25 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 80 ശതമാനം കുട്ടികള്‍ക്ക് വാക്സിനേഷന്‍ നടത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 60.99 ശതമാനം കുട്ടികള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 ശതമാനം പേര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 66.24 ശതമാനം കുട്ടികള്‍ക്കുമാണ് വാക്സിന്‍ നല്‍കിയത്.
 
വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടത്താനിരുന്ന ഫയല്‍ അദാലത്ത് ഫെബ്രുവരിയില്‍ നടത്തും. ഇതില്‍ തീര്‍പ്പാക്കുന്ന ഫയലുകളില്‍ പരാതിയുള്ളവര്‍ക്ക് വിദ്യാഭ്യാസ ഡയറക്ട്രേറ്റില്‍ രൂപീകരിക്കുന്ന അപ്പീല്‍ സെല്ലില്‍ പരാതി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article