വിവാഹം, ഗൃഹപ്രവേശനം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേരളം

ശ്രീനു എസ്

ശനി, 17 ഏപ്രില്‍ 2021 (19:14 IST)
വിവാഹം, ഗൃഹപ്രവേശനം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേരളം. കൊവിഡ്19 ജാഗ്രതാ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് 75 പേര്‍ക്കുമാത്രമാണ് പങ്കെടുക്കാന്‍ അനുവാദം ഉള്ളത്. ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് 150 പേര്‍ക്കും പങ്കെടുക്കാം. 
 
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് കൊവിഡ് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരാണ് പരിശോധിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പതിമൂവായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം 27പേര്‍ മരണപ്പെടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍