പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ പ്രവണത തടയാന്‍ യോഗ സഹായിക്കുമെന്ന് മുഖ്യമന്ത്രി; എട്ടുമണിക്കൂര്‍ ജോലി വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ജൂലൈ 2024 (17:40 IST)
പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ പ്രവണത തടയാന്‍ യോഗ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ സമ്മേളനം സമ്മേളിച്ച 6 ദിവസത്തിനിടെ അഞ്ച് പോലീസുകാര്‍ ജീവനൊടുക്കിയെന്നും പോലീസുകാരുടെത് ദുരിത നരക ജീവിതമാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
 
148 പേരാണ് പോലീസില്‍ നിന്നും സ്വയം വിരമിച്ചത്. വിരമിച്ച ഡിവൈഎസ്പി ഗ്രാഫിക് ഡിസൈനറായിട്ട് ജോലിനോക്കുന്നു. കൂടാതെ കളമശ്ശേരി എആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസിന്റെ ആത്മഹത്യാകുറിപ്പും സഭയില്‍ പിസി വിഷ്ണുനാഥ് വായിച്ചു. അതേസമയം പോലീസുകാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി എന്നത് വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ആത്മഹത്യ വര്‍ധിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article