ട്രെയിന്‍ തട്ടിമരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ചു; ചാത്തന്നൂര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 9 ഒക്‌ടോബര്‍ 2021 (21:43 IST)
ട്രെയിന്‍ തട്ടിമരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ സ്റ്റേഷന്‍ എസ് ഐയായിരുന്ന ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മോഷ്ടിച്ച ഫോണില്‍ ഔദ്യോഗിക സിം ഇട്ട് ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 18നായിരുന്നു വലിയതുറ സ്വദേശി അരുണ്‍ ട്രെയിന്‍ തട്ടി മരിച്ചത്.
 
മരണത്തില്‍ ദുരൂഹത കണ്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പിന്നീട് നഷ്ടപ്പെട്ട ഫോണിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം വെളിപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍