പോലീസ് സേവനങ്ങൾക്കുള്ള നിരക്കുകൾ ഉയർത്തി

വ്യാഴം, 23 ജൂണ്‍ 2022 (19:15 IST)
സംസ്ഥാനത്ത് പോലീസ് സേവനങ്ങൾക്ക് നൽകേണ്ട ഫീസ് ഉയർത്തി. ലൗഡ് സ്പീക്കറുകൾ ഉപയ്യോഗിക്കാനായി പോലീസിന് നൽകേണ്ട തുക ഇരട്ടിയായി ഉയർത്തി. പോലീസിൻ്റെ മറ്റ് സർവീസുകൾക്ക് പൗരന്മാരോ സ്ഥാപനങ്ങളോ നൽകേണ്ട ഫീസ് 10% വർധിപ്പിച്ചു.
 
സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന വരുമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഡിജിപിയാണ് സർവീസ് ചാർജ് വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും വിനോദപരിപാടികൾക്കും സിനിമാ ഷൂട്ടിങ്ങ് വാഹനാകമ്പടി എന്നിവയ്ക്ക് പോലീസ് ഈടാക്കുന്ന ചാർജ് ഇതോടെ വർധിക്കും. പോലീസ് ഡോഗുകളുടെ സർവീസിനായി നൽകേണ്ട തുകയിലും വർധനയുണ്ട്.
 
ഫോറൻസിക് വകുപ്പ്, ഫിംഗർ പ്രിൻ്റ് ബ്യൂറോ എന്നിവയുടെ സേവനങ്ങൾക്ക് നൽകേണ്ട തുകയും 10% ഉയർത്തിയിട്ടുണ്ട്. സിനിമാഷൂട്ടീങ്ങിന് പോലീസിൻ്റെ നാല് മണിക്കൂർ സേവനത്തിന് രാവിലെ 555 രാത്രി 830 എന്ന നിരക്കിലായിരുന്നു സേവനം നൽകിയിരുന്നത്. ഇത് 700,1040 എന്നിങ്ങനെ ഉയർത്തീ. സബ് ഇൻപെക്ടറുടെ സേവനത്തിന് യഥാക്രമം 2,560 രൂപ 4,350 രൂപയാണ് നൽകേണ്ടത്. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് 3,795 രൂപ 4,750 രൂപ നൽകണം.
 
സ്റ്റേഷൻ പരിധിയിലുള്ള ഉത്സവങ്ങളുടെ സുരക്ഷയ്ക്കായി നൽകേണ്ട 2000 എന്നത് 4000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍