വിദേശ ക്രിമിനലുകളുടെ താവളമായി കേരളം മാറിയെന്ന ചെന്നിത്തലയുടെ പ്രസ്താവന തിരുത്തണം, എവിടെയെങ്കിലും ഒരു കുറ്റകൃത്യമുണ്ടാകുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2016 (08:27 IST)
കേരളം വിദേശ ക്രിമിനലുകളുടെ താവളമായി മാറിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസ്താവന ചെന്നിത്തല തിരുത്തണമെന്നും സ്വദേശത്തും വിദേശത്തുമുള്ള കള്ളന്‍മാര്‍ക്ക് കേരളത്തില്‍ രക്ഷയില്ലാതായി എന്നാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെയെങ്കിലും ഒരു കുറ്റകൃത്യമുണ്ടാകുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന് രാഷ്ട്രീയമുതലെടുപ്പിനായി അതുപയോഗിക്കാൻ വ്യഗ്രതപ്പെടുന്ന ശൈലി ആർക്കും ഗുണകരമല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, എടിഎം കവര്‍ച്ചയിലെ പ്രതികളെ വേഗത്തില്‍ പിടികൂടിയ പൊലീസിനെ പിണറായി വിജയന്‍ അഭിനന്ദിച്ചു.
 
 
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
Next Article