മാഗി ന്യൂഡില്‍സില്‍ അമിത അളവിൽ ലെഡ് കണ്ടെത്താനായില്ലെന്ന് കേരളം

വ്യാഴം, 4 ജൂണ്‍ 2015 (13:23 IST)
മാഗി ന്യൂഡില്‍സില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കണ്ടെത്താനായില്ലെന്ന് കേരളം. കൊച്ചിയിലെ ലാബിൽ നടന്ന പരിശോധനയില്‍   ന്യൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡ്  കണ്ടെത്താനായില്ല.

മാഗിയുടെ മൂന്ന് തരം ന്യൂഡില്‍സിന്റെ സാന്പിളുകളാണ് പരിശോധിച്ചതെന്നും എം എസ് ജിയുടെ പരിശോധനാ  ഫലം ലഭ്യമാകാനുണ്ടെന്നുമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചിരിക്കുന്നത്. മാഗി എക്സട്രാ ഡിലീഷ്യസ് നൂഡിൽസിൽ 0.42പി.പി.എം,​ മാഗി ടൂ മിനിറ്റ് നൂഡിൽസിൽ 0.09പി.പി.എം,​ മാഗി ഓട്സ് നൂഡിൽസിൽ 0.07 പി.പി.എം എന്നിങ്ങനെയാണ് പരിശോധനയിൽ ലെഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത് സാധാരണ നിരക്കാണെന്നാണ്  സുരക്ഷാ വിഭാഗം അറിയിച്ചത്.

അനുവദനീയമായതിലും കൂടുതല്‍ ഈയവും, അജിനാമോട്ടോയും കണ്ടെത്തിയതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മാഗി ന്യൂഡില്‍സിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മാഗി ന്യൂഡില്‍സിന്റെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക