പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (09:56 IST)
പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊരട്ടിയില്‍ ആറ്റപ്പാടം സ്വദേശി 41കാരനായ നിസാമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി യുവതിയോട് പലവട്ടം പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. 
 
എന്നാല്‍ യുവതി പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചത്. സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും കത്തി നശിച്ചിട്ടുണ്ട്. ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article