കേരള ഹൌസിലെ റെയ്‌ഡ്: ഡല്‍ഹി മുഖ്യമന്ത്രി പൊലീസിനോട് വിശദീകരണം തേടി

വെള്ളി, 30 ഒക്‌ടോബര്‍ 2015 (15:26 IST)
ഡല്‍ഹി പൊലീസുകാര്‍ കേരളഹൌസില്‍ റെയ്‌ഡ് നടത്തിയ സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിശദീകരണം ആവശ്യപ്പെട്ടു. ഡല്‍ഹി പൊലീസിനോട് ആണ് കെജ്‌രിവാള്‍ വിശദീകരണം ആവശ്യപ്പെട്ടത്.
 
പൊലീസ് നടപടിയിലുള്ള പ്രതിഷേധം ഡല്‍ഹി, കേരള സര്‍ക്കാരുകള്‍ നേരത്തെ അറിയിച്ചതാണ്.  സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് കെജ്‌രിവാള്‍ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
 
അതേസമയം, പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന തെറ്റായ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന് റെയ്‌ഡ് നടത്തിയതെന്ന് പൊലീസ് വിശദീകരണം നല്കി. ഗോമാംസമാണ് കാന്റീനില്‍ വില്‍ക്കുന്നതെന്ന തെറ്റായ ഫോണ്‍ സന്ദേശം ആയിരുന്നു പൊലീസിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക