വാളയാർ കേസിൽ സിബിഐ അന്വേഷണം നിലവിൽ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി
വെള്ളി, 1 നവംബര്‍ 2019 (14:30 IST)
വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം നിലവിൽ പരിഗണിക്കാൻ ആവില്ലെന്ന് ഹൈക്കോടതി. പോക്സോ കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാൽ മാത്രമേ സിബിഐ അന്വേഷണം പരിഗണിക്കാനാകു എന്ന് കോടതി വ്യക്തമാക്കി.
പാലക്കാട് പോക്സോ കോടതിയുടെ വിധി നിലനിൽക്കുന്നതിനാൽ ഈ വിധി റദ്ദക്കതെ അന്വേഷണം ഏറ്റെടുക്കാൻ സാധിക്കില്ല എന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിഒയെ അറിയിച്ചിച്ചു. ഇതോടെ കേസ് നിലവിൽ സിബിഐക്ക് കൈമറാനാവില്ല എന്ന് കോടതി വ്യക്തമാക്കി.
അതേ സമയം സർക്കാരിന് കേസിൽ അപ്പിലിന് പോകാമല്ലോ എന്ന് കോടതി ചോദിച്ചു. അപ്പീൽ പോകുന്നതിന് നിയമ സാധുതയുണ്ടെന്നും കോടതി പറഞ്ഞു. കേസിൽ അപ്പീൽ പോകുമെന്നും, അതിനയുള്ള നടപടിക്രമങ്ങൾ അരംഭിച്ചു എന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.