മാലിന്യസംസ്കരണത്തിനുള്ള നഗരസഭകളുടെ അധികാരം സർക്കാർ നീക്കം ചെയ്യുന്നു; നിയമ ഭേദഗതി ഉടൻ

വെള്ളി, 31 ഓഗസ്റ്റ് 2018 (18:45 IST)
തിരുവനന്തപുരം: മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള നഗരസഭകളുടെ അധികാരം എടുത്തുമാറ്റാൻ സർകാർ തീരുമാനം. ഇതു സംബന്ധിച്ച നിയമ ഭേതഗതിക്കായി ഗവർണർക്ക് ശുപാർശ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  
 
ഒന്നോ അതിലധികമോ നഗരസഭകളിലെ മാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതും ഇതിനായുള്ള ഇടം, കണ്ടെത്തുന്നതും സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിനായാണ് നിയമഭേതഗതി കൊണ്ടുവരുന്നത്. മാലിന്യ നീകത്തിന്റെ ചുമതല ഇതോടെ സംസ്ഥാന സർക്കാരിനു കീഴിൽ വരും.
 
മാലിന്യം നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി നഗരസഭകൾക്ക് നൽകുന്ന ഫണ്ട് നിയമ ഭേതഗതി നിലവിൽ വരുന്നതോടെ നിർത്തലാക്കും. മാലിന്യ നിർമ്മാർജനത്തിനും സംസ്കകരണത്തിനും നഗരസഭകൾ വേണ്ടത്ര ശ്രദ്ധ നൽകാത്തതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ നടപടി. അതേസമയം പഞ്ചായത്തുകളുടെ അധികാര പരിധിയിൽ മാറ്റമുണ്ടാവില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍