കേരളത്തെ കൈവിടാതെ മറ്റു സംസ്ഥാനങ്ങൾ; തെലങ്കാന 25 കോടി, പഞ്ചാബ്, ഡല്‍ഹി സര്‍ക്കാറുകള്‍ 10 കോടി രൂപ വീതവും നല്‍കും

ശനി, 18 ഓഗസ്റ്റ് 2018 (08:58 IST)
കനത്ത പ്രളയം ബാധിച്ച് കരകയറാൻ ഒരുങ്ങുന്ന കേരളത്തിന് കൈതാങ്ങായി മറ്റു സംസ്ഥാനങ്ങള്‍. കേരളത്തിന് 25 കോടി നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. പഞ്ചാബ്, ഡല്‍ഹി സര്‍ക്കാറുകള്‍ 10 കോടി രൂപ വീതവും നല്‍കും. നേരത്തെ തമിഴ്നാട് 5 കോടി രൂപ, കര്‍ണാടകം 10 കോടി രൂപ, പുതുച്ചേരി 1 കോടിരൂപ നല്‍കിയിരുന്നു.
 
പഞ്ചാബ് നല്‍കുന്ന തുകയില്‍ അഞ്ചുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. ബാക്കി തുകക്ക് ഉടനടി ഭക്ഷ്യവസ്തുക്കള്‍ കേരളത്തില്‍ വിമാനമാര്‍ഗം എത്തിക്കും. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് ഈ വിവരം അറിയിച്ചത്.  
 
കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നമുറക്ക് ബാക്കി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുമെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് സേതുപതി 25 ലക്ഷം രൂപ നല്‍കി. നടന്‍ ധനുഷ് 15 ലക്ഷം രൂപ നല്‍കിയിയിരുന്നു.
 
നടന്‍ സിദ്ധാര്‍ത്ഥ് ഇന്ന് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ദേശീയ മാധ്യമങ്ങളോടും കേന്ദ്രസര്‍ക്കാരിനോടും ദുരിതത്തെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സണ്‍ ടിവി നെറ്റവര്‍ക്ക് 1 കോടി രൂപ നല്‍കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍