പ്രളയക്കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴ, ചാലക്കുടി, പത്തനംതിട്ട, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഇതിന്റെ ഭാഗമായി രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട അദ്ദേഹം ഇപ്പോൾ ചെങ്ങന്നൂർ എത്തി.
മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ അവസാനത്തെ ആളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് മാനസികമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയും ക്യാംപുകളുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താനുമാണ് മുഖ്യമന്ത്രി ദുരിതാശ്വസ ക്യാംപുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്നത്.
ച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.