ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 885 പേര്‍ക്ക്; 968 പേര്‍ക്ക് കൊവിഡ് മുക്തി

ശ്രീനു എസ്
വെള്ളി, 24 ജൂലൈ 2020 (18:21 IST)
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 885 പേര്‍ക്ക്. അതേസമയം 968 പേര്‍ കൊവിഡ് മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 724 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇവരില്‍ 86 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 
 
ഇന്ന് 24ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്-തിരുവനന്തപുരം 167, കൊല്ലം 133 എറണാകുളം 69 , മലപ്പുറം 58 , തൃശൂര്‍  33 , ആലപ്പുഴ  44 , കോട്ടയം 50 , കോഴിക്കോട്  82 , ഇടുക്കി 29, പാലക്കാട് 58, കണ്ണൂര്‍ 18, കാസര്‍കോട്  106,, പത്തനംതിട്ട  23 , വയനാട്  15 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article