സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1000 കഴിഞ്ഞു; നിരീക്ഷണത്തിലുള്ളത് രണ്ടുലക്ഷത്തോളം പേര്‍

ശ്രീനു എസ്

ശനി, 6 ജൂണ്‍ 2020 (20:34 IST)
ഇന്ന് സംസ്ഥാനത്ത് 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1029 ആയി. അതേസമയം രണ്ടുലക്ഷം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും പുറത്തുനിന്ന് വന്നവരാണ്. നേരത്തേ 16പേര്‍ മാത്രം ചികിത്സയിലിരിക്കെയാണ് അന്യസംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും ആളുകള്‍ എത്തിത്തുടങ്ങിയത്. ഇതോടെ രോഗികളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു.
 
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടരലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ 9887 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ രാജ്യത്ത് 61000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍