കേരളാ കോണ്‍ഗ്രസ് പിളര്‍ന്നു, പിസി തോമസിനെ സ്കറിയാ വിഭാഗം പുറത്താക്കി

തിങ്കള്‍, 9 മാര്‍ച്ച് 2015 (15:32 IST)
പിളര്‍പ്പിന്റെ സൂചനകള്‍ വ്യക്തമാക്കിക്കൊണ്ട് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ചെയര്‍മാന്‍ പിസി തോമസിനെ പാര്‍ട്ടിയിലെ എതിര്‍ വിഭാഗമായ സകറിയാ തോമസ് വിഭാഗം പുറത്താക്കി. കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.  പുതിയ ചെയര്‍മാനായി സ്കറിയാ തോമസിനെ സംസ്ഥാന നേതൃയോഗം തിരഞ്ഞെടുത്തു. വി സുരേന്ദ്രന്‍പിള്ള എംഎല്‍എയാണ് വര്‍ക്കിങ് ചെയര്‍മാന്‍. ബാക്കി ഭാരവാഹികളെ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് തീരുമാനിക്കും.
 
ഇനിയൊരു പിളര്‍പ്പിന് താല്‍പര്യമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും യോഗം ഉദ്ഘാടനം ചെയ്ത് സ്കറിയാ തോമസ് പറഞ്ഞു. നിലപാട് തിരുത്തി വന്നാല്‍ പി.സി.തോമസിനെ പാര്‍ട്ടി അംഗീകരിക്കും. പാര്‍ട്ടിയുടെ പത്ത് ജില്ലാ കമ്മിറ്റികളിലും യുവജന പോഷകസംഘടനകളിലും തങ്ങളെ അനുകൂലിക്കുന്നവര്‍ക്കാണ് മുന്‍തൂക്കമെന്നും സ്ക്കറിയാ തോമസ് അവകാശപ്പെട്ടു.
 
അതേസമയം പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത സക്റിയാ തോമസ് തന്നെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത് എങ്ങനെയാണെന്ന് പി.സിതോമസ് ചോദിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം പോലും സ്കറിയാ തോമസിനില്ല. അങ്ങനെയുള്ള തോമസ് തന്നെ പുറത്താക്കിയതിന് നിയമസാധുതയില്ല. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്നും തോമസ് പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററി പിന്തുടരുക.

വെബ്ദുനിയ വായിക്കുക