'ഭൂമിയുടെ ന്യായവില ഉയര്‍ത്തും, റോഡ് നിര്‍മ്മാണത്തില്‍ റബര്‍ ബിറ്റുമിന്‍ ഉപയോഗിക്കും'
ബുധന്‍, 1 ഒക്‌ടോബര്‍ 2014 (12:19 IST)
ഭൂമിയുടെ ന്യായ വില ഉയര്‍ത്താനും, റോഡ് നിര്‍മ്മാണത്തില്‍ റബ്ബര്‍ ബിറ്റുമിന്‍ ഉപയോഗിക്കാനും, അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭൂമിയുടെ ന്യായവില അമ്പത് ശതമാനം ഉയര്‍ത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്.
അതേ സമയം അതേസമയം കൂട്ടിയ രജിസ്ട്രേഷന്‍, സ്റ്റാന്പ് ഡ്യൂട്ടികളില്‍ മാറ്റം വരുത്തിയിട്ടില്ല. ബന്ധുക്കള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിനുള്ള തീരുവയിലും ഇളവ് അനുവദിച്ചിട്ടില്ലെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റബര്‍ വിലയിടിവില്‍ നിന്ന് സംസ്ഥാനത്തേ കര്‍ഷകരേ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് റോഡുകളുടെ ടാറിംഗിനും മറ്റും റബര്‍ ബിറ്റുമിന്‍ ഉപയോഗിക്കും. ഇതിനാവശ്യമായ ബിറ്റുമിന്‍ ലഭ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ബിപിസിഎല്ലിനോട് ആവശ്യപ്പെടും.
സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കുന്നതിനായി ഇവ സ്ഥാപിക്കുന്നത് തടയാനായി നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോന്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്ളക്സ് ബോന്‍ഡുകളാവും ആദ്യം നീക്കം ചെയ്യുക. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ അവയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് നീക്കം ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
എന്‍സിസി ക്യാന്പില്‍ പങ്കെടുക്കവെ അബദ്ധത്തില്‍ വെടിയേറ്റ് ബാംഗ്ളൂരില്‍ ചികിത്സയില്‍ കഴിയുന്ന അനസിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി. ബാംഗ്ളൂരിലെ സൈനിക ആശുപത്രിയിലെ ചികിത്സ സൗജന്യമായാണ് നല്‍കുന്നത്. അപകടനില തരണം ചെയ്ത അനസിന് പൂനെയിലെ ആശുപത്രിയില്‍ റീഹാബിലിറ്റേഷനുള്ള സൗകര്യങ്ങളും ഏന്‍പ്പെടുത്തി. ആരോഗ്യം വീണ്ടെടുത്ത ശേഷം യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി