കേരള ബജറ്റ് 2016 - വാഹനങ്ങള്‍ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി

Webdunia
വെള്ളി, 8 ജൂലൈ 2016 (12:15 IST)
ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം വര്‍ദ്ധിപ്പിച്ചും വര്‍ഷങ്ങളായി നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുവദിച്ചും 2016ലെ കേരള ബജറ്റ്. അഞ്ച് വര്‍ഷത്തെ വാഹന നികുതി കുടിശികയുള്ളവര്‍ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അതിന്റെ 30 ശതമാനം അടച്ചാല്‍ മതിയാകും. ഹെവിവെയ്റ്റ് വാഹനങ്ങള്‍ 20 ശതമാനവും അടച്ചാല്‍ മതി. ആറ് മാസത്തിനകം വാഹനനികുതി കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. ടൂറിസ്റ്റ് ബസുകളുടെ നികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article