പുത്തരിക്കണ്ടം മൈതാനിയില്‍ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു: പ്രതിപക്ഷനേതാവ്

ശ്രീനു എസ്
വെള്ളി, 4 ജൂണ്‍ 2021 (13:58 IST)
പുത്തരിക്കണ്ടം മൈതാനിയില്‍ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഭരണഘടനയനുസരിച്ച് ആനുവല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത നശിപ്പിക്കുന്ന രീതിയില്‍ രാഷ്ട്രിയം കുത്തിനിറച്ചത് ശരിയായില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ സാമ്പത്തിക കാര്യങ്ങളിലെ കണക്കുകളില്‍ അവ്യക്തത വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
 
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അധിക ചിലവ് 1715 കോടി രൂപയെന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇരുപതിനായിരം കോടി രൂപയുടെ ഇത്തേജക പാക്കേജും ഇതേ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അധിക ചിലവല്ലേയെന്നും വിഡി സതീശന്‍ ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article