നവോത്ഥാന സ്മരണകൾ ഉയർത്തി ബജറ്റ്, ഓരോ ജില്ലകളിലും ഓരോ നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങള്‍, ശിവഗിരിയിൽ ജാതിയില്ലെന്ന് തോമസ് ഐസക്

വെള്ളി, 8 ജൂലൈ 2016 (14:38 IST)
നവോത്ഥാന സ്മരണകൾ ഉയർത്തി പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ്. കലയ്ക്കും സംസ്കാരത്തിനും പ്രാധാന്യം നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. കേരള നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങൾക്കായി 40 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പ്രതിമാസം 1,500 രൂപയായി ഉയർത്തി. പടയണി, തെയ്യം, മേള പ്രമാണിമാര്‍ തുടങ്ങിയ കലാകാരന്മാര്‍ക്ക് പെന്‍ഷന്‍. ശിവഗിരിയില്‍ ജാതിയില്ല, വിളംബരം ശതാബ്ദി മ്യൂസിയത്തിന് 5 കോടി രൂപ. ലാറി ബേക്കര്‍ സെന്ററിന് 2 കോടി രൂപ. കെ പി പി നമ്പ്യാരുടെ സ്മാരക മ്യൂസിയത്തിന് 1 കോടി രൂപ.
 
സാംസ്‌കാരിക സമുച്ചയങ്ങളുടെ പേരുകള്‍ ചുവടെ:
 
1) തിരുവനന്തപുരം - അയ്യങ്കാളി
 
2) കൊല്ലം - ശ്രീനാരായണഗുരു
 
3) ആലപ്പുഴ - പി. കൃഷ്ണപിള്ള
 
4) പത്തനംതിട്ട - ചട്ടമ്പിസ്വാമി
 
5) ഇടുക്കി - അക്കാമ്മ ചെറിയാന്‍
 
6) കോട്ടയം - ലളിതാംബിക അന്തര്‍ജ്ജനം
 
7) എറണാകുളം - സഹോദരന്‍ അയ്യപ്പന്‍
 
8) തൃശ്ശൂര്‍ - വള്ളത്തോള്‍ നാരായണമേനോന്‍
 
9) പാലക്കാട് - വി.ടി ഭ'തിരിപ്പാട്
 
10) മലപ്പുറം - അബ്ദുറഹ്മാന്‍ സാഹിബ്
 
11) കോഴിക്കോട് - വൈക്കം മുഹമ്മദ് ബഷീര്‍
 
12) കണ്ണൂര്‍ - വാഗ്ഭടാനന്ദന്‍
 
13) വയനാട് - എടച്ചേന കുങ്കന്‍
 
14) കാസര്‍ഗോഡ് - സുബ്രഹ്മണ്യന്‍ തിരുമുമ്പ്

വെബ്ദുനിയ വായിക്കുക