സംസ്ഥാനത്ത് ബര്‍ഗ്ഗര്‍, പിസ്സ, പാസ്ത എന്നിവയ്ക്ക് വില കൂടും. ബ്രാന്‍ഡഡ് റസ്റ്റോറന്റുകളിലെ ബര്‍ഗ്ഗര്‍, പിസ്സ, പാസ്ത തുടങ്ങിയ വിഭവങ്ങള്‍ക്ക് പതിനാല് ശതമാനം നികുതി ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്.
തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയ്ക്കും വില കൂടും. ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു. പാക്കറ്റിലുള്ള ഗോതമ്പ് ഉല്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തി.
വെളിച്ചെണ്ണയുടെ നികുതി 5 ശതമാനം ഉയര്‍ത്തി. ഇതില്‍ നിന്നുള്ള വരുമാനം കേരകര്‍ഷകര്‍ക്ക് ലഭിക്കും.
തേങ്ങയുടെ താങ്ങുവില 25-ല്‍ നിന്ന് 27-ആയി ഉയര്‍ത്തി. ഹോട്ടല്‍ മുറികളുടെ വാടകയും വെളിച്ചെണ്ണ, പാക്കറ്റ് ഗോതമ്പ് ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയും വര്‍ധിക്കും.