കേരളത്തിൽ ഇടത് തരംഗം; അഭിനന്ദനവുമായി ബൃന്ദ കാരാട്ട്

വ്യാഴം, 19 മെയ് 2016 (10:50 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ എൽ ഡി എഫ് മികച്ച ഭൂരിപക്ഷത്തോടെ മുന്നിൽ. കേരളത്തിൽ സി പി എം കലക്കിയെന്ന അഭിനന്ദനവുമായി സി പി എം പൊളിറ്റിക് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ എൽ ഡി എഫ് വ്യക്തമായ ലീഡോടെ മുന്നിലാണ്.
 
ഒരു ഘട്ടത്തിൽ യു ഡി എഫ് ഒപ്പത്തിനെത്തിയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. സംസ്ഥാനത്ത് ഇടതു തരംഗമാണ്. അഴിമതിക്കാരോട് സന്ധിയില്ലാത്ത, വിലക്കയറ്റം സൃഷ്‌ടിക്കുന്നവരോട് സന്ധിയില്ലാത്ത, സ്ത്രീകളുടെ മേല്‍ അക്രമം നടത്തിയവരോടും സന്ധിയില്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് സംസ്ഥാനത്ത് കാണുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു.
 
ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക