താരമണ്ഡലത്തില്‍ ഗണേഷ് കുമാറിന്റെ ഭൂരിപക്ഷം കാല്‍ലക്ഷം; ഭീമന്‍ രഘുവിന് നേടാനായത് 11700 വോട്ട് മാത്രം

Webdunia
വ്യാഴം, 19 മെയ് 2016 (11:19 IST)
താരമണ്ഡലമായ പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍ വിജയിച്ചു. കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗണേഷ് കുമാര്‍ വിജയിച്ചത്. 24562 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗണേഷ് കുമാര്‍ വിജയിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ജഗദീഷ് കുമാര്‍ രണ്ടാം സ്ഥാനത്തും ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഭീമന്‍ രഘു മൂന്നാം സ്ഥാനത്തെത്തി.
 
ഗണേഷ് കുമാര്‍ 74429 വോട്ടുകള്‍ നേടിയപ്പോള്‍ ജഗദീഷിന് 49867 വോട്ടുകള്‍ ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഭീമന്‍ രഘുവിന് 11700 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 
 
കഴിഞ്ഞ മൂന്നു തവണയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിട്ട കെ ബി ഗണേഷ് കുമാര്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Next Article