ഹൈക്കോടതിയുടെ ജൂലൈ 10 ലെ വിധി പ്രകാരം കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് വിശദാംശങ്ങള്‍ വെബ്സൈറ്റിലെ KEAM 2025 കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭിക്കും. ഫോണ്‍: 0471 23312120, 23398487.
2025-26 അധ്യയന വര്‍ഷത്തെ മെഡിക്കല്‍ (MBBS/BDS) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ NRI ക്ലെയിം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രേഖകള്‍ പരിശോധിക്കുന്നതിനും അപേക്ഷയില്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലൈ 16 വൈകിട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാക്കി. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 - 2332120, 2338487.