പാലുത്പാദത്തില്‍ കേരളം സ്വയംപര്യാപ്തത നേടും : മന്ത്രി കെ സി ജോസഫ്

തിങ്കള്‍, 23 ഫെബ്രുവരി 2015 (19:08 IST)
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളം പാലുത്പാദന മേഖലയില്‍ സ്വയംപര്യാപ്തമാകുമെന്ന് ക്ഷീരവികസന -സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു. വകയാറില്‍ നടന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലുത്പാദന രംഗത്ത് സംസ്ഥാനം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. കേരളത്തില്‍ പ്രതിദിനം ആവശ്യമായ ഒന്‍പത് ലക്ഷം ലിറ്റര്‍ പാലില്‍ ഏഴരലക്ഷം ലിറ്റര്‍ പാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഈ മേഖലയില്‍ സ്വയംപര്യാപ്തത നേടിയാല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഗുണനിലവാരം കുറഞ്ഞ പാലിനെ ആശ്രയിക്കാതെ മുന്നോട്ടുപോകാന്‍ കഴിയും. ഉത്പാദ ചെലവിന് ആുപാതികമായി പാലിന്റെ വില ഉയര്‍ത്താനും ഇതിന്റെ പ്രയോജനം ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കഴിഞ്ഞിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ സബ്സിഡി, ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിച്ച് ക്ഷീരമേഖലയെ ആദായകരമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്ഷീരോത്പാദ രംഗത്ത് ജില്ല ഏറെ മുന്നിലാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപങ്ങളുടെ സഹകരണത്തോടെ ഈ മേഖലയില്‍ സ്വയംപര്യാപ്തത നേടുന്നതിനു ആവശ്യമായ നടപടികള്‍ ഉണ്ടാകുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ക്ഷീരമേഖലയെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആന്റോ ആന്റണി എംപി പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക