ബല്‍റാം വിരിയും മുമ്പ് സൌഭാഗ്യങ്ങള്‍ ലഭിച്ച നേതാവ്; കഴിവുള്ളവര്‍ വരാത്തതു കൊണ്ടാണ് മുതിര്‍ന്നവര്‍ നേതൃത്വത്തില്‍ തുടരുന്നതെന്നും കെ സി അബു

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (17:45 IST)
കോണ്‍ഗ്രസ് യുവനേതാവും തൃത്താല എം എല്‍ എയുമായ വി ടി ബല്‍റാമിനെതിരെ മുതിര്‍ന്ന നേതാവ് കെ സി അബു. മുട്ടയില്‍ നിന്ന് വിരിയും മുമ്പ് സൌഭാഗ്യങ്ങള്‍ ലഭിച്ച നേതാവാണ് വി ടി ബല്‍റാം  എന്ന് കെ സി അബു വിലയിരുത്തി.
 
ഗ്രൂപ്പിനെതിരെയുള്ള വിമര്‍ശനം ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായം മാത്രമാണ്. മുതിര്‍ന്നവര്‍ നേതൃത്വത്തില്‍ തുടരുന്നത് കഴിവുള്ളവര്‍ വരാത്തതു കൊണ്ടെന്നും കെ സി അബു പറഞ്ഞു.
 
കഴിഞ്ഞദിവസം, കോണ്‍ഗ്രസിലെ ഗ്രൂപ്പിനെതിരെയും മുതിര്‍ന്ന നേതാക്കള്‍ യുവനിരയ്ക്ക് വഴി മാറി കൊടുക്കാത്തതിനെക്കുറിച്ചും വി ടി ബല്‍റാം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ്, കെ സി അബു രംഗത്തെത്തിയത്.
Next Article