മുഖ്യമന്ത്രി കള്ളം പറഞ്ഞു; മെയ് 17ന് ഗണേഷ് നല്‍കിയ കത്ത് പുറത്ത്

ബുധന്‍, 10 ഡിസം‌ബര്‍ 2014 (19:34 IST)
പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിലെ മൂന്ന് സ്‌റ്റാഫുകള്‍ക്ക് നേരെ ആരോപണം ഉന്നയിച്ച് കെബി ഗണേഷ്കുമാര്‍ എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്ത് പുറത്താ‍യി. കത്ത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, ഇങ്ങനെ ഒരു കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും തകര്‍ത്താണ് കത്ത് പുറത്ത് വന്നത്.

പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം ഉന്നയിച്ച് ഈ വര്‍ഷം മെയ് 17നാണ് ഗണേഷ്കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എംഎല്‍എമാരുടെ കത്തുകളും ഫയലുകളും ഒളിച്ചുവെക്കുന്ന ചിലര്‍ അവിടെയുണ്ടെന്നും അവരില്‍ ചിലര്‍ ധനമന്ത്രിയുടെ ഓഫിസിലെ ചിലരുമായി ഒത്തുകളിക്കുന്നുവെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും. ഗതാഗത, ഭക്ഷ്യപൊതുവിതരണ വകുപ്പുകളുടെ പിടിപ്പ് കേടുകളും തുറന്നു പറയുന്നതായിരുന്നു ഗണേഷ് നല്‍കിയ കത്ത്.

കത്ത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിയമസഭയില്‍ പറഞ്ഞതോടെയാണ് കത്തിന്റെ പകര്‍പ്പ് ഗണേഷ്കുമാര്‍ പുറത്ത് വിട്ടത്. താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും ഗണേഷ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക