കായംകുളം മണ്ഡലം തിരിച്ചുപിടിക്കാന്‍ യു ഡി എഫ് സ്ഥാനാർഥിയായി എം ലിജു
ഞായര്‍, 17 ഏപ്രില്‍ 2016 (14:37 IST)
കഴിഞ്ഞ രണ്ട് തവണയും നഷ്ടപ്പെട്ട കായംകുളം മണ്ഡലം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ഥിയായ എം ലിജു. ഇടതുമുന്നണിയുടെ പ്രചാരണം നേരത്തെ തുടങ്ങിയെങ്കിലും പ്രചാരണത്തില്‍ ഒപ്പമെത്താന്‍ യു ഡി എഫിനും കഴിഞ്ഞിട്ടുണ്ട്.
കൂടുതല്‍ തവണ ആരെയും വാഴിക്കാത്ത മണ്ഡലമാണ് കായംകുളം. അതിനാല്‍ തന്നെ ഇത്തവണ കോൺഗ്രസ് കടുത്ത മത്സരത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ഇടതു മുന്നണി വനിതാ സ്ഥാനാർഥിക്കെതിരെ രംഗത്തിറങ്ങിയ കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു പ്രചാരണം ശക്തിപ്പെടുത്തി. തികഞ്ഞ പ്രതീക്ഷയിലാണ് സ്ഥാനാർഥി. മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ജനങ്ങളുമായി പങ്കു വച്ചാണ് ലിജു വോട്ട് തേടുന്നത്.
സ്ഥാനാർഥിത്വം താമസിച്ചെയെങ്കിലും പരമാവധി സമ്മതിദായകരെ നേരിൽ കാണുന്ന പ്രവർത്തനത്തിനാണ് ലിജു മുൻതൂക്കം നല്‍കുന്നത്. പുതിയ വോട്ടർമാരെയടക്കം സ്വാധീനിക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ മുതൽകൂട്ടാവുമെന്ന പ്രതീകഷയിലാണ് ഇത്തവണ യു ഡി എഫ്.