കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. തലശ്ശേരി കതിരൂരില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇളംതോട്ടത്തില്‍ മനോജ് വെട്ടേറ്റ് മരിച്ചത്. മനോജ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഒരു സംഘം ബോംബെറിയുകയും തുടര്‍ന്ന് റോഡരികില്‍ നിന്ന് ബോംബെറിഞ്ഞ സംഘം ഇയാളെ വെട്ടിക്കൊല്ലുകയുമായിരുന്നു.