കതിരൂർ, കിളിരൂർ കേസുകൾക്കുണ്ടായ ഗതി ജിഷ കൊലക്കേസിനുണ്ടാകരുത്: പി സി ജോർജ്ജ്

വെള്ളി, 27 മെയ് 2016 (16:45 IST)
കിളിരൂർ, കതിരൂർ കേസുകൾക്കുണ്ടായ ഗതി ജിഷ കൊലക്കേസിനുണ്ടാകരുതെന്ന് പി സി ജോർജ്ജ് എം എൽ അഭിപ്രായപ്പെട്ടു. ജിഷയുടെ അമ്മയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചതിന് ശേഷമാണ് ജോർജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ജിഷയെ ക്രൂരമായി കൊലചെയ്തിട്ട് ഒരു മാസമായിട്ടും കൊലയാളിയെ പിടികൂടാനോ കേസിൽ പുരോഗതി ഉണ്ടാക്കാനോ സാധിക്കാത്തതിൽ ഇരുമുന്നണികൾക്കും ഒരുപോലെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എത്രയും പെട്ടന്ന് കേസിന് കാര്യമായ പുരോഗതി ഉണ്ടാക്കണമെന്നും പി സി ജോർജ്ജ് കൂട്ടിച്ചേർത്തു.
 
അതേസമയം, അന്വേഷണത്തിന്റെ ആദ്യഘട്ടമായി എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലടങ്ങുന്ന പുതിയ അന്വേഷണ സംഘം ഇന്ന് ജിഷയുടെ വീടും പരിസരവും സന്ദർശിക്കും.

വെബ്ദുനിയ വായിക്കുക