രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കാശ്മീരില്‍ മഴ: 69 മലയാളികളെ കൂടി രക്ഷപ്പെടുത്തി
ഞായര്‍, 14 സെപ്‌റ്റംബര്‍ 2014 (11:15 IST)
രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കാശ്മീരില്‍ വീണ്ടും കനത്ത മഴ. കനത്ത മഴയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിറുത്തിവച്ചിരിക്കുകയാണ്.ജമ്മു കാശ്മീരിലെ ശ്രീനഗറിലും സമീപ പ്രദേശങ്ങളിലുമാണ് ശക്തമായ മഴ പെയ്യുന്നത്.
ഇന്നലെ രാവിലെ രാവിലെ 8.30നാണ് മഴ ആരംഭിച്ചത്.തുടര്‍ന്ന് ഇടിയും മിന്നലും ഉണ്ടായി മഴ കനയ്ക്കുകയായിരുന്നു. ഇനിയും മഴ തുടര്‍ന്നാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഒന്നര ലക്ഷത്തോളം പേര്‍ ജമ്മുവിര്‍ വിവിധ ഇടങ്ങളിലായി അഭയ സ്ഥാനങ്ങളിലെത്താനാവാതെ കുടുങ്ങി കിടക്കുകയാണ്. മഴ തുടര്‍ന്നാല്‍ താഴ്ന്നു തുടങ്ങിയ ജലനിരപ്പ് ഉയരുമെന്ന ആശങ്കയിലാണ് അധികൃതര്‍ .
അതിനിടെ ജമ്മുവിര്‍ കുടുങ്ങിയ 69 മലയാളികളെ കൂടി രക്ഷപ്പെടുത്തി. ഇവര്‍ ഇന്നലെ ഡര്‍ഹിയിലെത്തി. ശ്രീനഗറിലെ റോയര്‍ ഭട്ടു ഹോട്ടലിര്‍ കുടുങ്ങിയവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.