കാസര്‍കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ പെര്‍ളാടത്തെ അബ്ദുള്ളയാണ് മരിച്ചത്.കുമ്പള ടൗണില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കായിരുന്നു അപകടം. ബസ് സ്റ്റാന്‍ഡില്‍ വച്ച് റോഡ് മുറിച്ച് കടക്കവെ അബ്ദുള്ളയെ വിദ്യാര്‍ത്ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.