കരിപ്പൂര്‍ വിമാനത്താവളം ഏറ്റെടുക്കണമെന്ന ആവശ്യവുമായി സിപിഎം

വെള്ളി, 3 ജൂലൈ 2015 (14:51 IST)
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവുമായി സി പി എം രംഗത്ത്. ഭൂമിയേറ്റെടുക്കണമെന്ന ആവശ്യവുമായി ലീഗ് രംഗത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് സി പി എമ്മും രംഗത്തെത്തിയിരിക്കുന്നത്.
 
അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ സമരരംഗത്ത് ഉറച്ച് നില്‍ക്കുമ്പോഴാണ് പ്രബല രാഷ്‌ട്രീയപാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സ്ഥലം നഷ്‌ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്‌ടപരിഹാരം നല്‍കണമെന്ന് സി പി എമ്മും ലീഗും ആവശ്യപ്പെടുന്നുണ്ട്.
 
പ്രാദേശിക ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ ഭൂമി നഷ്‌ടപ്പെടുന്നവര്‍ സമരമുഖത്ത് നില്‍ക്കുന്നതനിടെയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. പ്രാദേശിക നേതൃത്വവുമായുള്ള തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ സംസ്ഥാന നേതൃത്വം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. നഷ്‌ടപരിഹാരം നല്കി സ്ഥലം അടിയന്തരമായി ഏറ്റെടുക്കണമെന്നായിരുന്നു ലീഗിന്റെ ആവശ്യം.
 
ഇതിനിടെയാണ് ഭൂമിയേറ്റെടുക്കണമെന്ന സി പി എമ്മിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തുടക്കത്തില്‍ സമരരംഗത്ത് ഇറങ്ങാതിരുന്നതിന് സി പി എം ഏറെ പഴി കേട്ടിരുന്നു.
 

വെബ്ദുനിയ വായിക്കുക