'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 മാര്‍ച്ച് 2025 (12:59 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ അതേ കാര്യങ്ങളാണ് താനും പറഞ്ഞതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഇത് പറയുന്നതിന്റെ അര്‍ത്ഥം കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് എല്ലാം കോണ്‍ഗ്രസിന് യോജിപ്പാണെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
 
നേരത്തെ ശശി തരൂര്‍ മോദിയെ പ്രശംസിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിനെയും പ്രശംസിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും മോദിക്ക് പ്രശംസയായി അദ്ദേഹം എത്തിയത്. യുക്രൈന്‍- റഷ്യ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ശരിയായിരുന്നുവെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയത് ശരിയായിരുന്നുവെന്നും തന്റെ നിലപാട് തെറ്റായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍