ഇയാളെ സ്വീകരിക്കാനെത്തിയ കൊടുവള്ളി സ്വദേശികളായ ഷമീര്‍, ഇബ്രാഹിം എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറില്‍ ഇയാള്‍ കൊണ്ടുവന്ന എമര്‍ജന്‍സി ലാമ്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന 10 തോലയുടെ 28 സ്വര്‍ണ്ണ ബിസ്കറ്റുകള്‍ കൂടാതെ 4 ലക്ഷം രൂപയും പിടിച്ചെടുത്തു. കൊണ്ടുവന്ന സ്വര്‍ണ്ണത്തിന് ഒരു കോടി രൂപ വിലവരും.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇത്തരത്തില്‍ കൊണ്ടുവന്ന മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. കോഴിക്കോട് നിന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ സംഘം പിടികൂടിയത്. എന്നാല്‍ ഇയാള്‍ സ്വര്‍ണ്ണക്കടത്തിലെ കാരിയറാണെന്നും ഇയാള്‍ക്കുള്ള കൂലിയാണു കാറില്‍ നിന്നു പിടിച്ച 4 ലക്ഷം രൂപ എന്നുമാണു അധികാരികള്‍ കരുതുന്നത്.