പിണറായി വിജയനെ പേടിയെങ്കിൽ ഗവർണർ ഇറങ്ങിപ്പോകണം: ബിജെപി
പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണർക്കെതിരേ ആഞ്ഞടിച്ച് ബിജെപി നേതൃത്വം വീണ്ടും രംഗത്ത്. ഗവർണർ ജസ്റ്റിസ് പി സദാശിവത്തിനെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഇന്ന് രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെങ്കിൽ ഗവർണർ സ്ഥാനത്തു നിന്ന് സദാശിവം ഇറങ്ങിപ്പോകണം. ഗവർണർ പദവിയോടു മാന്യത കാണിക്കണം. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പയ്യന്നൂർ കൊലപാതക വിഷയത്തിൽ നടപടി സ്വീകരിക്കാൻ ഗവർണർ തയാറാവണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കൊലപാതക പരമ്പരകളില്‍ നിരന്തരം പരാതികൾ നൽകിയിട്ടും യാതൊരു നീക്കവും ഗവര്‍ണർ നടത്തിയില്ലെന്നും കണ്ണൂരിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കേരള ഹൗസിനു മുമ്പില്‍ നടത്തിയ പ്രതിഷേധത്തിലാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.