കണ്ണൂര്‍ ജില്ലയില്‍ ഏഴുപേര്‍ക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് ബാധിതരുടെ എണ്ണം 278

ശ്രീനു എസ്
വെള്ളി, 12 ജൂണ്‍ 2020 (12:06 IST)
കണ്ണൂര്‍ ജില്ലയില്‍ ഏഴുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 278 ആയി. വിദേശത്ത് നിന്നെത്തിയ ആറു പേര്‍ക്കും ബെംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ക്ക് രോഗം ഭേദമായി ഇന്നലെ മടങ്ങി.
 
നിലവില്‍ ജില്ലയില്‍ 11282 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 16 പേരും വീടുകളില്‍ 11098 പേരുമാണ്  നിരീക്ഷണത്തിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article