ബോംബ് രാഷ്ട്രീയം അതിരുവിടുന്നു, കണ്ണൂരില്‍ പട്ടാളമിറങ്ങും

ബുധന്‍, 10 ജൂണ്‍ 2015 (14:00 IST)
രാഷ്ട്രീയ പ്രതിയോഗികളെ നിശബ്ദരാക്കാന്‍ കണ്ണൂരിലെ രാഷ്രീയ, മത സംഘടനകള്‍ ബോംബുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ദയില്‍ പെട്ടതിനെ തുടര്‍ന്ന് കണ്‍ന്‍ഊരില്‍ പട്ടാളമിറങ്ങിയേക്കുമെന്ന് സൂചന. കണ്ണൂരില്‍ തുടരുന്ന സിപി‌എം- ബിജെപി സംഘട്ടനങ്ങളില്‍ വ്യാപകമായി ബോംബുകള്‍ പ്രയോഗിക്കപ്പെടുകയും നിരപരാധികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്യുന്നു എന്ന ബിജെപി സംസ്ഥാന ഘടകം കേന്ദ്രസര്‍ക്കാരിനെ അറിയൈച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ പട്ടാളത്തെ ഇറക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത് എന്നാണ് സൂചന.

എന്നാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാകും. കണ്ണൂരിലെ ബോംബ് നിര്‍മ്മാണ മേഖലകളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെ വിശ്വസിക്കണമെന്ന ആവശ്യത്തിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ എസ് ജി കമാന്റോകള്‍ മതിയോ എന്ന സംശയം ബാക്കിയാവുന്നു. ഈ പശ്ചാത്തലത്തിലാണ് ചില സ്ഥലങ്ങളിലെങ്കിലും പട്ടാളത്തെ ഇറക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ കണ്ണൂരില്‍ എന്‍‌‌എസ്ജി കമാന്‍ഡോകള്‍ എത്തില്ലെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പറയുന്നു.

കണ്ണൂരില്‍ സിപിഎം വിട്ട് നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. ഇവര്‍ക്ക് ധൈര്യം പകരാന്‍ കൂടിയാണ് കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കാന്‍ ആലോചിക്കുന്നത്. പട്ടാളമാകുമ്പോള്‍ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലല്ലോ എന്നാണ് ബിജെപിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും ചോദ്യം. എന്നാല്‍ കണ്ണൂരില്‍ ഒരുവിഭാഗം ബിജെപി കൊണ്‍ഗ്രസ് നേതാക്കള്‍ക്കും പട്ടാളം ഇറങ്ങുന്നതിനോട് യോജിപ്പില്ല.

വെബ്ദുനിയ വായിക്കുക