കട്ടപ്പന: തട്ടിയെടുത്ത പോലീസ് ജീപ്പിൽ കറങ്ങി നടന്ന "കാമാക്ഷി എസ്.ഐ" എന്ന പേരിൽ കുപ്രസിദ്ധ മോഷ്ടാവ് ബിജു കുട്ടപ്പൻ പോലീസ് പിടിയിലായി. കാമാക്ഷി വലിയപറമ്പിൽ ബിജു കുട്ടപ്പൻ എന്ന 46 കാരനെ ഏറെ നാളുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കുപ്രസിദ്ധ മോഷ്ടാവായ ഇയാൾതമിഴ്‌നാട്ടിൽ നിന്നുള്ള രണ്ടു കൊടുംകുറ്റവാളികളെ വീട്ടിൽ കൊണ്ടുവരുന്നു പാർപ്പിച്ചു വ്യാപക കവർച്ച നടത്താനുള്ള ഒരുക്കത്തിനിടെയാണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് അഞ്ഞൂറ് കേസുകളാണുള്ളത്. രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് ഇയാൾ താമസം. വീട്ടു കാവലിനായി വീട്ടുവളപ്പിൽ പത്തോളം വളർത്തു നായ്ക്കളെ അഴിച്ചുവിട്ടിട്ടുണ്ട്. പുരയിടം ഒട്ടാകെ നിരവധി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
കട്ടപ്പന, തങ്കമണി, മുരിക്കാശേരി പോലീസ് സ്റ്റേഷനുകളിൽ നിന്നായി ഇയാൾ ഏതാനും മാസങ്ങൾക്കുള്ളിൽ അഞ്ചു ബുള്ളറ്റ് മോട്ടോർ മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലാണ് വിറ്റഴിച്ചത്. ആരാധനാലയങ്ങളിൽ നിന്നും മോഷണം നടത്തിയതിനു കേസുണ്ട്. ഇയാളെ ഭയന്ന് നാട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ മൊഴി കൊടുക്കാനും തയ്യാറല്ല. തങ്കമണി എസ്.എച്ച്, ഒ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പിടികൂടാൻ എത്തുന്ന പോലീസ് സംഘത്തെ ആക്രമിക്കാൻ ഇയാളുടെ രീതിയാണ്. ഇതുമായി ബന്ധപ്പെട്ടു മൂന്നു കേസുകളാണുള്ളത്. ഇയാൾ മോഷ്ടിച്ച നിരവധി വാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് സൂചന, എന്നാൽ ഈ പണം ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. പല സ്ഥലങ്ങളിലും ഇയാൾ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന്എം സൂചനയുണ്ട്. ഇപ്പോൾ ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനാണ് ശ്രമം.